ഒ​രു ക​ഥ സൊ​ല്ല​ട്ടു​മാ..! ക​ഥ​ക​ൾ പ​റ​യാ​ൻ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് മോ​ദി

03:51 PM Sep 27, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ഥ​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന പാ​ര​മ്പ​ര്യ​മു​ള്ള നാ​ടാ​ണ് ഇ​ന്ത്യ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ഥ​പ​റ​ച്ചി​ലി​ന്‍റെ പ്ര​ധാ​ന്യ​വും ഇ​ന്ത്യ​ൻ കു​ടും​ബ വ്യ​വ​സ്ഥ​യു​ടെ മൂ​ല്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ​കി ബാ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

എ​ല്ലാ കു​ടും​ബ​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് ക​ഥ​ക​ള്‍ പ​റ​ഞ്ഞു​കൊ​ടു​ക്കാ​ന്‍ സ​മ​യം ക​ണ്ടെ​ത്ത​ണം. മാ​ന​വീ​ക​ത​യു​ടെ ച​രി​ത്ര​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട് ക​ഥ​ക​ൾ​ക്ക്. എ​വി​ടെ ഒ​രു ആ​ത്മാ​വു​ണ്ടോ അ​വി​ടെ ഒ​രു ക​ഥ​യു​ണ്ട്. ക​ഥ​ക​ൾ സം​വേ​ദ​നാ​ത്മ​ക​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് കാ​ല​ത്ത് കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സ്‌​നേ​ഹ​ബ​ന്ധ​വും ഐ​ക്യ​വും ശ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളെ കു​റി​ച്ച് മ​ൻ​കി ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഒ​ന്നും പ​റ​ഞ്ഞി​ല്ല. എ​ന്നാ​ൽ ക​ർ​ഷ​ക​രെ വാ​നോ​ളം പു​ക​ഴ്ത്തു​ക​യും ചെ​യ്തു.