ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണം; ക​ലാ​ഭ​വ​ൻ സോ​ബി​ക്ക് വീ​ണ്ടും നു​ണ പ​രി​ശോ​ധ​ന

03:54 PM Sep 27, 2020 | Deepika.com
കൊ​ച്ചി: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​ഭ​വ​ന്‍ സോ​ബി​യെ വീ​ണ്ടും നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കും. ചൊ​വ്വാ​ഴ്ച നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​കാ​നാ​ണ് സി​ബിഐ ​സം​ഘം ക​ലാ​ഭ​വ​ന്‍ സോ​ബി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേ​സി​ലെ ദു​രൂ​ഹ​ത​ക​ള്‍ നീ​ക്കാ​നാ​ണ് ക​ലാ​ഭവ​ന്‍ സോ​ബി, ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ന്‍ ത​മ്പി, ഡ്രൈ​വ​ര്‍ അ​ര്‍​ജുന്‍ എ​ന്നി​വ​രെ സി​ബി ഐ ​നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച അ​ര്‍​ജു​ന്‍റെ​യും പ്ര​കാ​ശ​ന്‍ ത​മ്പി​യു​ടെ​യും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​ഷ്ണു​വി​നെ​യും സോ​ബി​യെ​യും നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​ണ് സോ​ബി​യെ വീ​ണ്ടും നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ന്ന​ത്.