ന്യൂഡൽഹി: സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ കർഷകർക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകി ബാത്തിലാണ് പ്രധാനമന്ത്രി കർഷകരെ പുകഴ്ത്തി രംഗത്തെത്തിയത്.
ആത്മനിർഭർ ഭാരതിന്റെ അടിസ്ഥാനം കർഷകരും ഗ്രാമങ്ങളുമാണ്. കർഷകർക്ക് ഏറ്റവും ഉചിതമായ വിലയിൽ രാജ്യത്ത് എവിടെയും, ആർക്കും സാധനങ്ങൾ വിൽക്കാനാകും. ഇന്ത്യയിലെ കർഷകരെ ശക്തിപ്പെടുത്താനാണ് കാർഷിക ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർഷകർ ശക്തരാണെങ്കിൽ രാജ്യവും ശക്തമാകും: പ്രധാനമന്ത്രി
02:56 PM Sep 27, 2020 | Deepika.com