ചെന്നൈ: അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഓർമയ്ക്കായി സ്മാരകം നിർമിക്കുമെന്ന് മകൻ എസ്.പി. ചരൺ.
എസ്പിബിയെ സംസ്കരിച്ച ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്മാരകം നിർമിക്കാനാണ് ആലോചന.
ഇതിനായി തമിഴ്നാട്, ആന്ധ്ര സർക്കാരുകളുമായി കൂടിയാലോചിച്ച് വിപുലമായ രൂപരേഖ തയാറാക്കുമെന്നും എസ്.പി. ചരൺ പറഞ്ഞു.
എസ്പിബിയുടെ ഓർമയ്ക്കായി സ്മാരകം നിർമിക്കുമെന്ന് കുടുംബം
02:51 PM Sep 27, 2020 | Deepika.com