ടീം ​ഇ​ന്ത്യ​യി​ൽ സ​ഞ്ജു​വി​ന് സ്ഥാ​ന​മി​ല്ലാ​ത്ത​ത് ആ​ശ്ച​ര്യ​മെ​ന്ന് വോ​ണ്‍

01:21 PM Sep 27, 2020 | Deepika.com
ദു​ബാ​യി: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ വാ​നോ​ളം പു​ക​ഴ്ത്തി സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍. സ​ഞ്ജു​വി​നെ പോ​ലൊ​രു താ​ര​ത്തി​ന് മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ടീം ​ഇ​ന്ത്യ​യി​ൽ സ്ഥാ​നം ല​ഭി​ക്കാ​ത്ത​ത് ആ​ശ്ച​ര്യ​മാ​ണെ​ന്ന് വോ​ണ്‍ പ​റ​ഞ്ഞു.

എ​ത്ര ന​ല്ല ക​ളി​ക്കാ​ര​നാ​ണ് സ​ഞ്ജു. വ​ള​രെ മു​ൻ​പ് ത​ന്നെ ഇ​ക്കാ​ര്യം താ​ൻ പ​റ​ഞ്ഞ​താ​ണ്. ദീ​ർ​ഘ​കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന ഇ​ത്ത​ര​മൊ​രു ക​ളി​ക്കാ​ര​നെ കാ​ണു​ന്ന​ത്. ടീം ​ഇ​ന്ത്യ​യി​ൽ സ​ഞ്ജു​വി​ന് സ്ഥി​രം സ്ഥാ​നം ല​ഭി​ക്കാ​ത്ത​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്നും വോ​ണ്‍ വ്യ​ക്ത​മാ​ക്കി.

ഈ ​സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ സ​ഞ്ജു​വി​ന്‍റെ മി​ന്നു​ന്ന അ​ർ​ധ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് രാ​ജ​സ്ഥാ​ൻ വി​ജ​യം നേ​ടി​യ​ത്. 32 പ​ന്തി​ൽ ഒ​ൻ​പ​ത് സി​ക്സ​ർ ഉ​ൾ​പ്പ​ടെ 74 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ സ​ഞ്ജു മ​ത്സ​ര​ത്തി​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ചു​മാ​യി.

സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ, ആ​കാ​ശ് ചോ​പ്ര, ഗൗ​തം ഗം​ഭീ​ർ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ സ​ഞ്ജു​വി​നെ അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജ​സ്ഥാ​ന്‍റെ ബ്രാൻഡ് അംബാസഡർ കൂ​ടി​യാ​യ വോ​ണ്‍ യു​വ​താ​ര​ത്തി​നെ പു​ക​ഴ്ത്തി​യ​ത്.