ബംഗളൂരു: കർണാടകയിൽ യെദിയൂരപ്പ സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാത്രി വൈകിയും തുടർന്ന ചർച്ചയ്ക്കൊടുവിൽ ശബ്ദവോട്ടോടെയായിരുന്നു പ്രമേയം തള്ളയിത്.
കോവിഡ് ബാധിച്ചതിനാൽ നിരവധി എംഎൽഎമാർക്ക് സഭയിൽ എത്താനാകില്ലെന്ന് അറിയിച്ചതിനാൽ ശബ്ദവോട്ട് നടത്താമെന്ന സ്പീക്കറുടെ നിർദേശം കോൺഗ്രസും അംഗീകരിച്ചിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷനേതാവ് സിദ്ദരാമയ്യ അവിശ്വാസ നോട്ടീസ് നൽകിയത്. പ്രമേയത്തെ ജെഡിഎസ് അനുകൂലിച്ചിരുന്നില്ല.
കർണാടകയിൽ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം തള്ളി
07:47 AM Sep 27, 2020 | Deepika.com