ടോറന്േറാ: കോവിഡ് രണ്ടാമതും പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ചീഫ് പബ്ലിക്ക് ഹെൽത്ത് ഓഫിസർ ഡോ. തെരേസ ടാമും ആവശ്യപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിച്ചു വരികയാണെന്നും പ്രധാനമന്ത്രിയും ഇരുവരും അറിയിച്ചു.
ഒന്റാറിയോയിലും ക്യൂബെക്കിലും ഹോട്ട്സ്പോട്ടുകളുടെ എണ്ണം വർധിച്ചതോടെ പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ട്രൂഡോ ജനങ്ങളോട് അഭ്യർഥിച്ചു. ഇപ്പോൾ ചെയ്യുന്ന നടപടികൾ വരുന്ന ആഴ്ചകളിലും നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കാനേഡിയൻ പൗര·ാർ തങ്ങളുടെ സാമൂഹിക അകലം പാലിക്കുകയും പരസ്പരം സന്പർക്കത്തിലേർപ്പെടുന്നതിന്റെ ദൈർഘ്യം വർധിപ്പിക്കണമെന്നും ഡോ. തെരേസ ടാം ട്വീറ്റ് ചെയ്തു.
കോവിഡിന്റെ രണ്ടാം വരവിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജസ്റ്റിൻ ട്രൂഡോ
06:00 AM Sep 27, 2020 | Deepika.com