ഭുവനേശ്വർ: വ്യാജ കോവിഡ് വാക്സിൻ നിർമ്മിച്ചുവെന്ന കേസിൽ ഒഡീഷയിലെ ബാർഗഢ് ജില്ലയിൽ ഒരാൾ അറസ്റ്റിലായി. ഒൻപതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.
വ്യാജ വാക്സിൻ നിർമാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്സിനെന്ന ലേബൽ ഒട്ടിച്ച നിരവധി കുപ്പികൾ പിടിച്ചെടുത്തുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. രാസവസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വ്യാജ കോവിഡ് വാക്സിൻ നിർമ്മാണം: ഒഡീഷയിൽ ഒരാൾ അറസ്റ്റിൽ
02:50 AM Sep 27, 2020 | Deepika.com