കോൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയ സൂപ്പർ താരം സന്ദേശ് ജിങ്കൻ എടികെ മോഹൻ ബഗാനിൽ. ജിങ്കനുമായി കരാറിലായതായി എടികെ മോഹൻ ബഗാൻ അറിയിച്ചു. അഞ്ച് വർഷത്തെ കരാറാണ് കോൽക്കത്ത ക്ലബ്ബുമായി ഈ ഇരുപത്തേഴുകാരൻ ഒപ്പുവച്ചിരിക്കുന്നതെന്നാണ് സൂചന.
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോളറായാണ് ജിങ്കൻ എടികെ മോഹൻ ബഗാനിലെത്തിയതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, കരാർ തുക എത്രയെന്ന് ക്ലബ് പുറത്തുവിട്ടിട്ടില്ല. പോർച്ചുഗൽ ക്ലബ്ബുമായി ജിങ്കൻ കരാറിലാകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അതു സാധ്യമായില്ല.
2014 മുതൽ 2020വരെയായി 78 മത്സരങ്ങളിൽ ജിങ്കൻ ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞു. പരിക്കിനെത്തുടർന്ന് കഴിഞ്ഞ സീസണ് നഷ്ടപ്പെട്ടിരുന്നു.
സന്ദേശ് ജിങ്കൻ എടികെ മോഹൻ ബഗാനിൽ
10:10 PM Sep 26, 2020 | Deepika.com