തൃശൂർ: ജില്ലയിൽ 607 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 597 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ഇതിൽ 11 കേസുകളുടെ ഉറവിടം അറിയില്ല.
252 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3782 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10798 ആണ്. 11 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ആറ് പേർക്കും വിദേശത്തുനിന്ന് വന്ന നാല് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
സമ്പർക്ക ക്ലസ്റ്ററുകൾ: സീതാറാം ക്ലസ്റ്റർ 4, ദയ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 2, ജെ.എം.എം.സി ക്ലസ്റ്റർ ( 1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 2, ഒല്ലൂർ ഹെഡ് ലോഡ് വർക്കേഴ്സ് ക്ലസ്റ്റർ 2, ഇസ ഗോൾഡ് ക്ലസ്റ്റർ 1, എസ്.ഐ.ബി ക്ലസ്റ്റർ 1.
രോഗികളിൽ 60 വയസിന് മുകളിൽ 35 പുരുഷൻമാരും 36 സ്ത്രീകളും 10 വയസിന് താഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്.
തൃശൂരിൽ പിടിവിട്ട് കോവിഡ് വ്യാപനം; 607 പേർക്ക് രോഗം സ്ഥിരീകരിച്ചു
07:23 PM Sep 25, 2020 | Deepika.com