മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്നു വന്ന ലഹരിമരുന്ന് കേസിൽ നടി രാകുല്‍ പ്രീത് സിംഗിനെ എൻസിബി ചോദ്യം ചെയ്യുന്നു. റിയ ചക്രവര്‍ത്തിയില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ എന്നാണ് പ്രധാനമായും ചോദിച്ചറിയുന്നത്. നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരീഷ്മ പ്രകാശും ചോദ്യം ചെയ്യലിന് ഹാജരായി.
ശനിയാഴ്ച ദീപിക പദുക്കോണിനെയും ശ്രദ്ധാ കപൂറിനെയും സാറാ അലി ഖാനെയും ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തലുകൾ ബോളിവുഡിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന സൂചനകൾ നൽകുന്നുണ്ടെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്.
"ബോളിവുഡ് ലഹരി'; രാകുല്‍ പ്രീത് സിംഗിനെ എൻസിബി ചോദ്യം ചെയ്യുന്നു
12:43 PM Sep 25, 2020 | Deepika.com