ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഹാർ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനും കഴിയില്ല. ഹർജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ കോടതി നിർദേശിച്ചു.
അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. എന്നാൽ കോവിഡ് പ്രതിസന്ധി തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നിയമപരമായ കാരണം അല്ല. എന്തു ചെയ്യണമെന്ന് നിർദേശിക്കാൻ കോടതിക്കാവില്ലെന്നും എല്ലാ സാഹചര്യങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യമുന്നയിച്ചിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് നിതീഷ് കുമാർ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണെന്ന ഹർജി സുപ്രീംകോടതി തള്ളി
12:22 PM Sep 25, 2020 | Deepika.com