മുംബൈ: ബോളിവുഡ് താരം റിയാ ചക്രബർത്തിയെ കുരുക്കിയ ലഹരി മരുന്ന് കേസിൽ കൂടുതൽ നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). ദീപിക പദുക്കോണിന്റെ മാനേജര്‍ കരീഷ്മ പ്രകാശിനെയും തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത് സിംഗിനെയും എൻസിബി ഇന്ന് ചോദ്യം ചെയ്യും.
അതേസമയം, കേസില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തലുകൾ ബോളിവുഡിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന സൂചനകൾ നൽകുന്നുണ്ടെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്.
ലഹരിമരുന്നിൽ കുരുങ്ങി ബോളിവുഡ്; രാകുൽ പ്രീത് സിംഗിനെ ഇന്ന് ചോദ്യം ചെയ്യും
07:26 AM Sep 25, 2020 | Deepika.com