എ​സ്പി​ബി​യെ സ​ന്ദ​ർ​ശി​ച്ച് ക​മ​ൽ​ഹാ​സ​ൻ; ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം

03:03 AM Sep 25, 2020 | Deepika.com
ചെ​ന്നൈ: ഗു​രു​ര​താ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. ചെ​ന്നൈ​യി​ലെ എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു ക​മ​ല്‍ എ​ത്തി​യ​ത്.

എ​സ്പി​ബി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ​യാ​ണെ​ന്നും ക​മ​ല്‍​ഹാ​സ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് എ​സ്പി​ബി​യു​ടെ നി​ല ഗു​ര​ത​ര​മാ​യ​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്.

എ​ക്മോ(​എ​ക്സ്ട്രാ​കോ​ർ​പോ​റി​യ​ൻ മെം​ബ്ര​യ്ൻ ഓ​ക്സി​ജ​നേ​ഷ​ൻ) സ​ഹാ​യ​ത്തോ​ടെ​യാ​ണ് എ​സ്പി​ബി​യു​ടെ ചി​കി​ത്സ തു​ട​രു​ന്ന​തെ​ന്ന് എം​ജി​എം ഹെ​ൽ​ത്ത്കെ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡി​നെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല ഓ​ഗ​സ്റ്റ് 13നാ​ണു ഗു​രു​ത​ര​മാ​യ​ത്.

ശ​രീ​ര​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ഗ​സ്റ്റ് 19ന് ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് എ​ക്മോ ചി​കി​ത്സ​യും ആ​രം​ഭി​ച്ചു. ഹൃ​ദ​യം, ശ്വാ​സ​കോ​ശം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം യ​ന്ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന​താ​ണ് എ​ക്മോ ചി​കി​ത്സ.

സെ​പ്റ്റം​ബ​ർ എ​ട്ടി​ന് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം കോ​വി​ഡ്മു​ക്തി നേ​ടി. എ​ന്നാ​ൽ, ശ്വാ​സ​കോ​ശ​ത്തി​ന്‍റെ സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ വെ​ന്‍റി​ലേ​റ്റ​ർ നീ​ക്കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ നി​ല വ​ഷ​ളാ​യി.