ന്യൂഡൽഹി: മൂന്നു തൊഴിൽ ഭേദഗതി ബിൽ പാസാക്കിയ കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർക്കു ശേഷം, മോദിസർക്കാർ തൊഴിലാളികളെ ലക്ഷ്യംവച്ചെന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
പുതിയ ബില്ലിൽ കന്പനികൾ പൂട്ടുന്നതിനുള്ള തടസങ്ങൾ ഇല്ലാതായി. 300 ജീവനക്കാർവരെയുള്ള കന്പനികൾക്കു സർക്കാർ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാനും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ടെന്നും രാഹുൽ പറഞ്ഞു.
"കർഷകർക്ക് ശേഷം തൊഴിലാളികളെ ലക്ഷ്യംവയ്ക്കുന്നു': കേന്ദ്രത്തിനെതിരേ രാഹുൽ
01:23 AM Sep 25, 2020 | Deepika.com