പാറശാല : കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലെ സ്ത്രീകളുടെ കുളിമുറിയിൽ ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ കൈയോടെ പിടികൂടി. പാറശാല ശ്രീകൃഷ്ണ ഫാർമസി കോളജിലെ ചികിത്സ കേന്ദ്രത്തിലായിരുന്നു സംഭവം.
ഇതേ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന ചെങ്കൽ പ്ലാൻകാല വീട്ടിൽ ശാലു (26 ) വിനെയാണ് പിടികൂടിയത്. ഉച്ചയ്ക്കു ശേഷം രണ്ടോടെയായിരുന്നു സംഭവം. പാറശാല സ്വദേശിയായ യുവതി കുളിമുറിയിൽ കയറിയപ്പോൾ കതകിന്റെ മുകളിലെ വെന്റിലേറ്ററിലൂടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
മൊബൈൽ ഫോൺ കണ്ട യുവതി നിലവിളിച്ചതിനെ തുടർന്നു മറ്റുള്ളവരെല്ലാം ഓടിക്കൂടുകയും ശാലുവിനെ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഡി വൈ എഫ് ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റാണ് ശാലു.
കോവിഡ് ചികിത്സ കേന്ദ്രത്തിലെ കുളിമുറിയിൽ ഒളി കാമറ; യുവാവ് അറസ്റ്റിൽ
09:40 PM Sep 24, 2020 | Deepika.com