സി​പി​എ​മ്മി​ന്‍റെ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് സി​പി​ഐ മം​ഗ​ള​പ​ത്രം എ​ഴു​തു​ന്നു:​മു​ല്ല​പ്പ​ള്ളി

09:27 PM Sep 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യി​ലെ തി​രു​ത്ത​ൽ ശ​ക്തി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി​പി​ഐ ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ല്ലാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കും മം​ഗ​ള​പ​ത്രം എ​ഴു​തു​ക​യാ​ണോ​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ ര​ണ്ടു ദി​വ​സം ചേ​ർ​ന്നി​ട്ടും സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​യെ കു​റി​ച്ചും ക​ള്ള​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​ക്ര​മ​ക്കേ​ടു​ക​ളെ പ​റ്റി​യും ഒ​ന്നും ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. സ്വ​ജ​ന​പ​ക്ഷ​പാ​തം, ഭൂ​മി​ക​യ്യേ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും മു​ന്ന​ണി​യി​ലെ ആ​രോ​പ​ണ​വി​ധേ​യ​രാ​യ മ​ന്ത്രി​മാ​രു​ടെ രാ​ജി​ക്കാ​യി വാ​ശി​പി​ടി​ക്കു​ക​യും ചെ​യ്ത സി​പി​ഐ​യു​ടെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് മാ​റ്റം ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

എ​ല്ലാ ക്ര​മ​ക്കേ​ടു​ക​ളു​ടേ​യും പ്ര​ഭ​വ​കേ​ന്ദ്രം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ്.​ഇ​തൊ​ന്നും സി​പി​ഐ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. അ​ക്ര​മ​ത്തേ​യും അ​ഴി​മ​തി​യേ​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ ബി ​ടീ​മാ​യി സി​പി​ഐ മാ​റ​രു​താ​യി​രു​ന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.