കോവിഡ് ബാധിതർ പതിനായിരം കടന്നു; തൃശൂരിന് ആശങ്ക

07:35 PM Sep 24, 2020 | Deepika.com
തൃ​ശൂ​ർ: ജി​ല്ല​യി​ൽ 474 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. ഇ​തോ​ടെ ഇ​തു​വ​രെ​യു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു. 10191 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്.

ഇ​ന്ന് 469 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഒ​ൻ​പ​ത് പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല. 327 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 3428 പേ​ർ നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 285 പേ​രേ​ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി പ്ര​വേ​ശി​പ്പി​ച്ചു.

സ​മ്പ​ർ​ക്ക ക്ല​സ്റ്റ​റു​ക​ൾ വ​ഴി​യു​ള​ള രോ​ഗ​ബാ​ധ:

ഡെ​സ്സി കു​പ്പ കു​ട്ട​നെ​ല്ലൂ​ർ ക്ല​സ്റ്റ​ർ 5, ഇ​ഷാ​ര ഗോ​ൾ​ഡ് തൃ​പ്ര​യാ​ർ ക്ല​സ്റ്റ​ർ 5, ജി.​എ​ച്ച് തൃ​ശൂ​ർ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1, ഒ​ല്ലൂ​ർ യൂ​നി​യ​ൻ ക്ല​സ്റ്റ​ർ 1, ടി.​ടി. ദേ​വ​സ്സി, വാ​ടാ​ന​പ്പി​ള്ളി ജ്വ​ല്ല​റി ക്ല​സ്റ്റ​ർ 1. മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ 434. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ-11, ഫ്ര​ൻ​റ്‌​ലൈ​ൻ വ​ർ​ക്ക​ർ 2, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ നാ​ല് പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗി​ക​ളി​ൽ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 31 പു​രു​ഷ​ൻ മാ​രും 26 സ്ത്രീ​ക​ളും 10 വ​യ​സിന് താ​ഴെ​യു​ള്ള 23 ആ​ൺ​കു​ട്ടി​ക​ളും 15 പെ​ൺ​കു​ട്ടി​ക​ളും ഉ​ണ്ട്.