ബംഗളൂരു: കർണാടകത്തിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് എംഎൽഎ നാരായണ റാവു (65) മരിച്ചു. ബംഗളൂരു മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം.
ബിദർ എംഎൽഎയായ രാവുവിനെ കോവിഡ് ബാധിച്ച് ഈ മാസം ഒന്നാം തീയതിയാണ് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
മരണവാർത്ത അറിഞ്ഞതിനു പിന്നാലെ നിയമസഭാ സമ്മേളനം അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു. ഒരാഴ്ചക്കിടെ കർണാടകത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജനപ്രതിനിധിയാണ് ഇദ്ദേഹം.
കർണാടകത്തിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് എംഎൽഎ മരിച്ചു
05:37 PM Sep 24, 2020 | Deepika.com