ആലപ്പുഴ: നെടുമുടിയിൽ പമ്പയാറ്റിൽ ചൂണ്ടയിടാന്‍ പോയി കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. വഴിച്ചേരി സ്വദേശികളായ വിമൽരാജ് (40) സഹോദരന്റെ മകൻ ബെനഡിക്ട് (14) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
നെടുമുടിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇരുവരും. തുടര്‍ന്നു ചൂണ്ടയിടാന്‍ പോയപ്പോൾ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
പമ്പയാറ്റിൽ ചൂണ്ടയിടാന്‍ പോയി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി
05:10 PM Sep 24, 2020 | Deepika.com