വെല്ലിംഗ്ടണ്‍ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടിയ ന്യൂസിലൻഡിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുന്നു. രാജ്യത്ത് ഇനി മുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന ഇളവും പ്രാബല്യത്തിൽ വന്നു. ഓക്ലൻഡ് ഒഴികെയുള്ള സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
മറ്റ് സ്ഥലങ്ങളിലെല്ലാം തന്നെ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചിരുന്നു. ഓക്ലൻഡിലും കോവിഡ് വ്യാപനം നേരിയ തോതിലാണെന്നും അത് ഉടൻ തന്നെ പൂർണ തോതിൽ നിയന്ത്രണവിധേയമാകുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 1468 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 25 പേർ മാത്രമാണ് മരണത്തിനു കീഴടങ്ങിയത്.
കോവിഡ് നിയന്ത്രണ- പ്രതിരോധ പ്രവർത്തനങ്ങളിലെ ന്യൂസിലൻഡ് മാതൃക ഇതിനോടകം തന്നെ ലോകവ്യാപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
കോവിഡിന് കുരുക്കിട്ട ന്യൂസിലൻഡിൽ ഇനി മാസ്കും നിർബന്ധമല്ല
07:18 AM Sep 24, 2020 | Deepika.com