ഒ​രു രാ​ജ്യ​ത്തോ​ടും ശീ​ത​യു​ദ്ധ​മോ ഉ​ഷ്ണ​യു​ദ്ധ​മോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചൈ​ന

12:55 AM Sep 24, 2020 | Deepika.com
ബെ​യ്ജിം​ഗ്: ഒ​രു രാ​ജ്യ​ത്തോ​ടും യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചൈ​ന. ലോ​ക​ത്തെ ഒ​രു രാ​ജ്യ​വു​മാ​യും ശീ​ത​യു​ദ്ധ​മോ ഉ​ഷ്ണ​യു​ദ്ധ​മോ ന​ട​ത്താ​ൻ ചൈ​ന​യ്ക്ക് താ​ല്പ​ര്യ​മി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പൊ​തു​സ​ഭ​യി​ൽ വെ​ർ​ച്വ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹം നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യും സൈ​നി​ക​ത​ല ച​ർ​ച്ച​ക​ൾ തു​ട​രു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഷി ​യു​ടെ പ്ര​തി​ക​ര​ണം.

അ​ട​ച്ചി​ട്ട വാ​തി​ലു​ക​ൾ​ക്ക് പി​ന്നി​ലൂ​ടെ​യു​ള്ള വി​ക​സ​ന​ത്തി​ന് ചൈ​ന​യ്ക്ക് താ​ത്പ​ര്യ​മി​ല്ല. പ​ക​രം, ആ​ഭ്യ​ന്ത​ര വാ​ണി​ജ്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യും ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര വാ​ണി​ജ്യ​മേ​ഖ​ല​ക​ൾ പ​ര​സ്പ​രം ശ​ക്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലും കാ​ല​ക്ര​മേ​ണ പു​തി​യൊ​രു വി​ക​സ​ന​മാ​തൃ​ക​യാ​ണ് വി​ക​സി​പ്പി​ക്കു​ന്ന​ത്- ഷീ ​കൂ​ട്ടി​ച്ചേ​ർ​ത്തു.