മു​ന്ന​ണി പ്ര​വേ​ശ​നം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തീ​രു​മാ​നം വൈ​കി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി

10:55 PM Sep 23, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​നം വൈ​കാ​തെ എ​ടു​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ​ക്കും അ​വ​ശ്യ​സാ​ധ​ന ഭേ​ദ​ഗ​തി​ക്കു​മെ​തി​രേ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി മു​ന്ന​ണി പ്ര​വേ​ശ​നം അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ​തീ​രു​മാ​നം സ്വീ​ക​രി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​യി​രു​ന്ന​തി​നാ​ൽ ഇ​തു സം​ബ​ന്ധി​ച്ചു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളു​മാ​യി കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നാ​യി​ല്ല.

ഏ​തെ​ങ്കി​ലും മു​ന്ന​ണി​ക​ളു​ടെ നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. കെ.​എം. മാ​ണി പ​ടു​ത്തു​യ​ർ​ത്തി​യ ജ​ന​കീ​യ അ​ടി​ത്ത​റ​യു​ള്ള പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ന്ന​താ​കും തീ​രു​മാ​നം. കേ​ര​ള​ത്തി​ലെ​ത്തി​യ ശേ​ഷം പാ​ർ​ട്ടി​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​കും തീ​രു​മാ​ന​മെ​ടു​ക്കു​ക- ജോ​സ് പ​റ​ഞ്ഞു.