ബ്ലാസ്റ്റേഴ്സിന് സ്പാനിഷ് മി​ഡ്ഫീ​ൽ​ഡ​ർ; മെസിയുടെ ലാലിഗയിൽനിന്ന് വി​ൻ​സെ​ന്‍റ് ഗോ​മ​സ് വരുന്നു

10:18 PM Sep 23, 2020 | Deepika.com
കൊ​ച്ചി: സ്പാ​നി​ഷ് ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡ​ർ വി​ൻ​സെ​ന്‍റ് ഗോ​മ​സി​നെ ടീ​മി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. സ്പാ​നി​ഷ് ക്ല​ബാ​യ ഡി​പോ​ർ​ടി​വോ ലാ ​കൊ​റൂ​ന​യി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​ത്.

വ​രും സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ നാ​യ​ക​നാ​യി​ട്ടും ഗോ​മ​സി​നെ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. 2010 ൽ ​ലാ​സ് പ​ൽ​മാ​സി​നാ​യി അ​ര​ങ്ങേ​റി​യ ഗോ​മ​സ് അ​വി‌​ടെ എ​ട്ടു​വ​ർ​ഷ​ത്തോ​ളം ക​ളി​ച്ചു. 280ലേ​റെ മ​ത്സ​ര​ങ്ങ​ളി​ൽ ലാ​സ് പ​ൽ​മാ​സി​നാ​യി ക​ളി​ച്ചി​ട്ടു​ണ്ട്.

ബാ​ഴ്‌​സ​ലോ​ണ​യ്ക്കും റ​യ​ൽ മാ​ഡ്രി​ഡി​നു​മെ​തി​രേ ടീ​മി​നെ ന​യി​ച്ചി​ട്ടു​മു​ണ്ട്. ല​യ​ണ​ൽ മെ​സി, ആ​ന്ദ്രെ ഇ​നി​യേ​സ്റ്റ, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ തു​ട​ങ്ങി​യ വ​ന്പ​ൻ താ​ര​ങ്ങ​ൾ​ക്കെ​തി​രേ ക​ളി​ച്ച​തി​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്ത് ബ്ലാ​സ്റ്റേ​ഴ്സി​ന് തു​ണ​യാ​കും.