രോ​ഗി​ക​ൾ പെ​രു​കു​ന്നു; ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണം

10:04 PM Sep 23, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ ക​ഴി​വ​തും വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു പോ​കു​വാ​ൻ ചി​ല​രെ​യെ​ങ്കി​ലും വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി ഹോം ​ഐ​സ​ലേ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞാ​ൽ കു​ഴ​പ്പ​മി​ല്ല. മാ​ന​സി​ക സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കി കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ഴി​യു​ന്ന​തി​ന് ഇ​തു സ​ഹാ​യി​ക്കും.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള രോ​ഗി​ക​ൾ​ക്കു മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണം ന​ൽ​കാ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.