തൃശൂർ: ജില്ലയിൽ ബുധനാഴ്ച 478 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി. സമ്പർക്കം വഴി 476 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്.
തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9714 ആണ്. 6328 പേർ ആകെ രോഗമുക്തരായി.
ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ:
ഇഷാര ഗോൾഡ് ക്ലസ്റ്റർ തൃപ്രയാർ- 3, ജെ എം എം സി (ആരോഗ്യ പ്രവർത്തകർ) ക്ലസ്റ്റർ 3, ടി ടി ദേവസ്സി ജ്വല്ലറി ക്ലസ്റ്റർ 2, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ 1,എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1,
മറ്റ് സമ്പർക്ക കേസുകൾ 446. ആരോഗ്യ പ്രവർത്തകർ -9, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ഒരാൾക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
തൃശൂരിൽ ഉയരുന്ന ആശങ്ക; 478 പേർക്ക് കോവിഡ്, 476 സമ്പർക്ക രോഗികൾ
09:36 PM Sep 23, 2020 | Deepika.com