തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​റ് പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്

05:23 PM Sep 23, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ആ​റ് പോ​ലീ​സു​കാ​ർ​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഈ ​സ്റ്റേ​ഷ​നി​ൽ കോവിഡ് ബാധിച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 17 ആ​യി.

തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ട​ക്കം ജി​ല്ല​യി​ൽ 22 പോ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. ഒ​ൻ​പ​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫ​യ​ര്‍​ഫോ​ഴ്സ് ആ​റ്റി​ങ്ങ​ല്‍ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

പോ​ലീ​സു​കാ​ർ​ക്ക് രോ​ഗം ഉ​ണ്ടാ​യ​ത് എ​ങ്ങ​നെ​യെ​ന്നോ രോ​ഗ ഉ​റ​വി​ട​മോ ഇ​ത് വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​വ​രി​ൽ പ​ല​രു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ൾ‌​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.