ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,347 പേര്‍ക്ക് രോഗം ബാധിച്ചു. 1,085 പേര് മരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 56,46,011 ആയി. മരണ സംഖ്യ 90,020 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,68,377 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 45,87,614 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.
24 മണിക്കൂറിനിടെ 83,347 രോഗികള്‍; രാജ്യത്ത് കോവിഡ് മരണം 90,000 കടന്നു
10:09 AM Sep 23, 2020 | Deepika.com