മുംബൈ: എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പുകാലത്ത് നൽകിയ സത്യവാംങ്മൂലത്തിലെ വിവരങ്ങൾ സംബന്ധിച്ചാണ് നോട്ടീസ് അയച്ചത്.
കേന്ദ്ര സർക്കാരിന് തങ്ങളിൽ ചിലരോട് ഭയങ്കര ഇഷ്ടമാണ് എന്ന പരിഹാസ വാക്കുകളോടെയാണ് പവാർ ഈ നടപടിയേക്കുറിച്ച് പ്രതികരിച്ചത്. എതിർക്കുന്നവരെ കേസുകളിൽ കുടുക്കാനുള്ള ബിജെപിയുടെയും കേന്ദ്രത്തിന്റെയും ദുഷ്പ്രവണതയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സത്യവാംങ്മൂലം സംശയ നിഴലിൽ; ശരദ് പവാറിന് ഇഡി നോട്ടീസയച്ചു
08:08 AM Sep 23, 2020 | Deepika.com