ലൂട്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. മൂന്നാം റൗണ്ടിൽ ലൂട്ടൻ ടൗണിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. ജുവാൻ മാട്ട(44), മാർക്കസ് റാഷ്ഫോർഡ്(88), മാസൻ ഗ്രീൻവുഡ്(92) എന്നിവർ യൂണൈറ്റഡിനായി ഗോൾ നേടി.
പോഗ്ബ, ബ്രൂണോ, മാർഷ്യൽ, റാഷ്ഫോർഡ് എന്ന് തുടങ്ങി പല പ്രധാന താരങ്ങളെയും ആദ്യ ഇലവനിൽ നിന്ന് പുറത്ത് നിർത്തിയാണ് യുണൈറ്റഡ് ഇറങ്ങിയത്. യുവ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തി.
ലീഗ് കപ്പ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം
07:10 AM Sep 23, 2020 | Deepika.com