ഇസ്ലാമാബാദ്: ചൈനയിൽ നിർമിച്ച കോവിഡ് വാക്സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുന്നു. സന്നദ്ധതയറിയിച്ച 8,000 മുതൽ 10,000 വരെ ആളുകൾക്കാണ് വാക്സിൻ നൽകുന്നത്. ആറു മാസത്തിനകം അന്തിമഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. അതനുസരിച്ചായിരിക്കും ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുകയെന്നും പാകിസ്താനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) അറിയിച്ചു.
ചൈനീസ് വാക്സിൻ മൃഗങ്ങളിൽ പരീക്ഷിച്ച് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യർക്കും സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നതെന്നും എൻഐഎച്ച് അധികൃതർ പറഞ്ഞു. ചൈനീസ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് വിജയിച്ചാൽ പാകിസ്ഥാന് മാത്രമല്ല ലോകത്തിനാകെ പ്രയോജപ്പെടുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ചൈനീസ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി പാകിസ്ഥാൻ
05:53 AM Sep 23, 2020 | Deepika.com