ന്യൂഡൽഹി: അതിർത്തി സംഘർഷത്തിൽ തെറ്റിദ്ധാരണകൾ ഒഴിവാക്കി പരസ്പരവിശ്വാസം വീണ്ടെടുക്കാൻ ഇന്ത്യ-ചൈന ധാരണ. ആറാമത്തെ കമാൻഡർതല ചർച്ചയിലാണ് തീരുമാനമായത്. മോസ്കോ ധാരണ നടപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ തുടർ ചർച്ചകൾ നടത്തും.
അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയയ്ക്കുന്നത് ഒഴിവാക്കും. പരസ്പരം തെറ്റിദ്ധാരണ ഒഴിവാക്കും. ഏകപക്ഷീയമായി തൽസ്ഥിതി മാറ്റുകയുമില്ല. ഏഴാംഘട്ട കോർ കമാൻഡർതല ചർച്ച ഉടൻ നടത്താനും തീരുമാനിച്ചതായി ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയയ്ക്കില്ലെന്ന് ഇന്ത്യ-ചൈന ധാരണ
11:26 PM Sep 22, 2020 | Deepika.com