ബേപ്പൂർ പുറംകടലിൽ ബോട്ട് തകർന്നു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
10:50 PM Sep 22, 2020 | Deepika.com
കോഴിക്കോട്: ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു. കുളച്ചലിൽനിന്ന് പോയ ഡിവൈന വോയ്സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്ന് 27 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.