ഷാർജ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ഷാര്‍ജ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സിക്സ് മഴ പെയ്യിച്ച സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത് ഒമ്പതു സിക്സറുകളാണ്. 32 പന്തിൽ 74 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. 19 പന്തിൽനിന്നാണ് സഞ്ജു അർധസെഞ്ചുറിയും തികച്ചത്.
രാജസ്ഥാൻ 20 ഓവർ പൂർത്തിയാക്കിയപ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് നേടിയത്. കാപ്റ്റൻ സ്റ്റീവ് സ്മിത്ത് 69 റൺസെടുത്തു. അവസാന ഓവറിൽ ജോഫ്ര ആർച്ചർ നടത്തിയ കൂറ്റനടികളാണ് രാജസ്ഥാന്റെ സ്കോർ 200 കടത്തിയത്. ആർച്ചർ എട്ടു പന്തിൽ 27 റൺസെടുത്തു. അവസാന ഓവറിൽ നാലു സിക്സറുകളാണ് ആർച്ചറുടെ ബാറ്റിൽനിന്ന് പിറന്നത്.
ഷാർജയിൽ കൊടുങ്കാറ്റായി സഞ്ജു; സിക്സറുകളുടെ പെരുമഴ
09:51 PM Sep 22, 2020 | Deepika.com