തൃശൂർ: വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. ഡാമുകളുടെ നാല് സ്പിൽവേ ഷട്ടറുകളും അഞ്ച് സെൻറി മീറ്റർ വീതമാണ് തുറന്നത്.
ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ കഐസ്ഇബി വൈദ്യുതോൽപാദനവും തുടങ്ങി. ഡാമുകൾ തുറക്കുന്നതിനും വൈദ്യുതോൽപാദനം നടത്തുന്നതിനും തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർ അനുമതി നൽകിയത്.
78.58 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 90.35% ജലം. 75.17 മീറ്ററാണ് ചിമ്മിനിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 93.98% ജലം.
ഡാമുകൾ തുറന്നതിനെ തുറന്ന് മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂർപ്പുഴ എന്നീ നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകി.
കനത്ത മഴ; പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു
12:43 AM Sep 22, 2020 | Deepika.com