ബംഗളൂരു: കർണാടകയിൽ പുതിയതായി 7,339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,26,876 ആയി. നിലവിൽ 95,335 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയരുടെ എണ്ണവും ഉയരുകയാണ്. 9,925 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്.
122 മരണങ്ങളും സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 8,145 ആയി. ആന്ധ്രയിൽ ഇന്ന് 6,235 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,31,749 ആയി ഉയർന്നു. ഇതുവരെ 5410 പേരാണ് ആന്ധ്രയിൽ മരിച്ചത്.
തമിഴ്നാട്ടിൽ ഇന്ന് 5344 കേസുകൾ സ്ഥിരീകരിച്ചു. 60 പേരാണ് പുതിയതായി മരിച്ചത്. ആകെ മരണസംഖ്യ 8871 ആയി.
കോവിഡ്: കർണാടകയിൽ 7,339 പുതിയ കേസുകൾ; 9,925 പേർക്ക് രോഗമുക്തി
11:37 PM Sep 21, 2020 | Deepika.com