യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ൽ ഇ​നി പെ​ൺ​ക​രു​ത്തും; നാ​വി​ക​സേ​ന​യ്ക്ക് ച​രി​ത്ര നി​മി​ഷം

08:27 PM Sep 21, 2020 | Deepika.com
കൊ​ച്ചി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ൽ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്നു. സ​ബ് ലെ​ഫ്റ്റ​ന​ന്‍റു​മാ​രാ​യ കു​മു​ദി​നി ത്യാ​ഗി​യും റി​തി സിം​ഗി​നെ​യു​മാ​ണ് യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ൽ നി​യ​മി​ക്കു​ന്ന​ത്.

യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ല്‍ നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളി​ലാ​ണ് ഇ​വ​ര്‍​ക്ക് നി​യ​മ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണ നാ​വി​ക​സേ​നാ ആ​സ്ഥാ​ന​മാ​യ കൊ​ച്ചി നേ​വ​ല്‍ ബേ​സി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ ഒ​ബ്‌​സെ​ര്‍​വ​ര്‍​മാ​രാ​യി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

2018ലാ​ണ് ഇ​രു​വ​രും നാ​വി​ക​സേ​ന​യി​ൽ ചേ​ർ​ന്ന​ത്. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ഒ​രു വ​ര്‍​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് 60 മ​ണി​ക്കൂ​ർ ഒ​റ്റ​യ്ക്ക് ഹെ​ലി​ക്കോ​പ്റ്റ​ർ പ​റ​ത്തി​യാ​ണ് ഇ​രു​വ​രും ഈ ​പ​ദ​വി​യി​ലേ​ക്കെ​ത്തി​യ​ത്.