തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്ത വിഷയത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം എല്ലാവർക്കും മുകളിലാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
അന്വേഷണ ഏജൻസികളെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണം. അന്വേഷണത്തെ കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇത്. ദേശീയ അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തുന്നത്. നാം അവരെ വിശ്വസിക്കണം. എൻഐഎയ്ക്ക് ആരേയും ചോദ്യം ചെയ്യാൻ അധികാരമുണ്ട്. എത്ര വലിയവനായാലും നിയമത്തിന് കീഴ്പ്പെട്ടനാണ്. എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ അറിയില്ലെന്നും ഗവർണർ പറഞ്ഞു.
എൻഐഎയ്ക്ക് ആരേയും ചോദ്യം ചെയ്യാൻ അധികാരമുണ്ട്: പ്രതികരിച്ച് ഗവർണർ
07:54 PM Sep 21, 2020 | Deepika.com