കെ.​കെ. രാ​ഗേ​ഷ് ഇ​ര ച​മ​യു​ന്നു, കു​പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ടു​ന്നു: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

07:48 PM Sep 21, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ പ്ര​തി​പ​ക്ഷ സ​മ​രം ഇ​ട​നി​ല​ക്കാ​ർ​ക്കു വേ​ണ്ടി​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. രാ​ജ്യ​സ​ഭ​യി​ൽ​നി​ന്ന് എ​ട്ട് എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത വി​ഷ​യ​ത്തി​ലാ​ണു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ൾ ചെ​യ്ത​തി​നാ​ലാ​ണ്. പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​ത് ആ​ടി​നെ പ​ട്ടി​യാ​ക്കു​ന്ന പ്ര​ചാ​ര​ണ​മാ​ണ്. മാ​ർ​ഷ​ലു​ക​ളെ ആ​ക്ര​മി​ച്ച കെ.​കെ. രാ​ഗേ​ഷ് സ്വ​യം ഇ​ര ച​മ​യു​ക​യാ​ണ്. കു​പ്ര​ച​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ടു​കൊ​ണ്ട്, വ​സ്തു​ത​ക​ളെ വ​ള​ച്ചൊ​ടി​ച്ചു കൊ​ണ്ട് സ​ത്യ​ത്തി​ന്‍റെ മു​ഖം വി​കൃ​ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് എം​പി​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​ർ​ക്കു വേ​ണ്ടി​യു​ള്ള സ​മ​ര​മാ​ണ്. കാ​ര​ണം ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി​കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​ല കി​ട്ടു​ന്നി​ട​ത്ത് വി​ൽ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് നി​യ​മ​ത്തി​ലൂ​ടെ വ​രാ​ൻ പോ​കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.