കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ടു പേര് വിദേശത്ത് നിന്നും വന്നവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2634 ആയി. ഇന്ന് 46 പേര് രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1999 ആയി. നിലവില്‍ 630 പേരാണ് ചികിത്സയിലുള്ളത്.
ജില്ലയില്‍ ഇന്ന് 229 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 75178 സാമ്പിളുകളില്‍ 69567 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 66933 നെഗറ്റീവും 2634 പോസിറ്റീവുമാണ്.
രോഗം ബാധിച്ചവർ
അഞ്ച് മുട്ടിൽ സ്വദേശികൾ, രണ്ട് മേപ്പാടി സ്വദേശികൾ, തവിഞ്ഞാൽ സ്വദേശിനി, തരിയോട് സ്വദേശി, നൂൽപ്പുഴ സ്വദേശി, കടൽനാട് സ്വദേശി, രണ്ട് കണ്ണൂർ സ്വദേശികള്‍ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
സെപ്റ്റംബർ 13 ന് ദുബായിൽ നിന്ന് വന്ന വാരാമ്പറ്റ സ്വദേശി (16), സെപ്റ്റംബർ 12ന് ദുബായിൽ നിന്ന് വന്ന (35) കാരൻ, ഓഗസ്റ്റ് 31ന് മധ്യപ്രദേശിൽ നിന്നു വന്ന മാൻകുന്ന് സ്വദേശി (33), സെപ്റ്റംബർ 13ന് കർണാടകയിൽ നിന്ന് വന്ന വരദൂർ സ്വദേശി (15), സെപ്റ്റംബർ 14ന് കർണാടകയിൽ നിന്ന് വന്ന അഞ്ചുകുന്ന് സ്വദേശി (57) എന്നിവർ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രോഗബാധിതരായി.
വയനാട്ടിൽ 18 പേര്‍ക്ക് കോവിഡ്; 46 പേർക്ക് രോഗമുക്തി
06:53 PM Sep 21, 2020 | Deepika.com