ന്യൂഡൽഹി: സമരം ചെയ്യാനുള്ള അവകാശം പരമമല്ലെന്ന് സുപ്രീംകോടതി. ഷഹീൻബാഗ് സമരത്തിനെതിരായ ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.
പ്രതിഷേധ സമരങ്ങൾ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണമെന്ന് ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പ്രതിഷേധ സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മാർച്ച് മാസം നൽകിയ ഹർജിയിലെ ആവശ്യം ഇപ്പോൾ അപ്രസക്തമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
സമരം ചെയ്യാനുള്ള അവകാശം പരമമല്ലെന്ന് സുപ്രീംകോടതി
05:07 PM Sep 21, 2020 | Deepika.com