വാഷിംഗ്ടൻ: വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തതെന്നാണു റിപ്പോർട്ട്. ട്രംപിനു വന്ന കത്തിൽ മാരകവിഷമായ റൈസിൻ അടങ്ങിയതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞയാഴ്ചയാണ് വൈറ്റ് ഹൗസിൽ കത്തു വന്നത്. കാനഡയിൽനിന്നാണ് അയച്ചതെന്നു സംശയിക്കുന്നു. അറസ്റ്റിലായ സ്ത്രീയാണോ കവർ അയച്ചത് എന്നുൾപ്പെടുള്ള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
2014ൽ അന്നത്തെ പ്രസിഡന്റ് ഒബാമ അടക്കമുള്ളവർക്ക് റൈസിൻ പൊടി വിതറിയ കത്ത് വന്നിരുന്നു. ഇത് അയച്ച മിസിസിപ്പിക്കാരന് 25 വർഷം തടവുശിക്ഷ വിധിച്ചു.
ട്രംപിന്റെ പേരിൽ വൈറ്റ്ഹൗസിലേക്ക് "റൈസിൻ’ കത്ത്: സ്ത്രീ അറസ്റ്റിൽ
04:32 PM Sep 21, 2020 | Deepika.com