ത​ല​സ്ഥാ​ന​ത്ത് സ​മ​ര ക്ല​സ്റ്റ​ർ..! അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ 20 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്

03:31 PM Sep 21, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ക്കാ​രെ നേ​രി​ട്ട ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ൾ​പ്പെ​ടെ 20 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്. സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ലെ സ​മ​ര​ക്കാ​രെ ത​ട​യു​ന്ന​തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി സു​നീ​ഷ് ബാ​ബു​വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ സ​മ​ര​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് ഇ​ദ്ദേ​ഹം മു​ൻപന്തി​യി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം എ​ടു​ത്ത സാ​മ്പി​ളി​ന്‍റെ ഫ​ലം ഇ​ന്നാ​ണ് വ​ന്ന​ത്. രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഗു​രു​ദേ​വ പ്ര​തി​മ​യു​ടെ അ​നാഛാ​ദ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ൽ 50 പോ​ലീ​സു​കാ​രെ പ​രി​ശോ​ധി​ച്ച​തി​ൽ ഏ​ഴു പേ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 11 പോ​ലീ​സു​കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ ക​മ്മീ​ഷ​ണ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. ക​മ്മീ​ഷ​ണ​റു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​ക്ക് ന​ൽ​കി. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പോ​ലീ​സു​കാ​ർ​ഡ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ൽ പ​ല പോ​ലീ​സു​കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സു​കാ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് എ​വി​ടെ​നി​ന്നെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.