കൊച്ചി: യുഎഇയിൽനിന്നു നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും മതഗ്രന്ഥങ്ങൾ യുഎഇ കോണ്സലേറ്റിക്ക് കൊണ്ടുവന്ന ലോറി ഡ്രൈവറേയും ഉടമയേയുമാണ് ചോദ്യം ചെയ്യുന്നത്.
എവിടെയ്ക്കാണ് ഇവ കൊണ്ടുപോയതെന്നടക്കമുള്ള വിവരങ്ങളാണ് ഇവരിൽനിന്നും തേടുന്നത്. വാഹനത്തിൽ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ലെന്ന് വാഹന ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചു.
നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങൾ: ലോറി ഡ്രൈവറേയും ഉടമയേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു
12:25 PM Sep 21, 2020 | Deepika.com