മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. ഇരപത്തിയഞ്ചോളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച പലർച്ചെ 3.40 ന് ഭീവണ്ടിയിലെ പട്ടേൽ കോമ്പൗണ്ടിലുള്ള മൂന്ന് നില കെട്ടിടമാണ് തകർന്ന് വീണത്. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് ഒരു കുട്ടി ഉൾപ്പെടെ 31 പേരെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഭീവണ്ടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 10 ആയി
10:46 AM Sep 21, 2020 | Deepika.com