തൃശൂർ: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പെരിങ്ങൽക്കുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ നദിയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വാളയാര്‍ ഡാമും രാവിലെ പത്തോടെ തുറക്കും.
വയനാട്ടിലും കനത്ത മഴ തുടരുകയാണ്. വയനാട് പനമരത്തും മാനന്തവാടിയിലും പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
കനത്ത മഴ; പെരിങ്ങൽക്കുത്ത് ഡാം തുറന്നു
09:34 AM Sep 21, 2020 | Deepika.com