കാസര്‍ഗോഡ്: കനത്ത മഴ തുടരുന്ന ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര് മരിച്ചു. മധൂർ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരന് (37), ഹോസ്ദുർഗ് ചെറുവത്തൂർ വില്ലേജ് മയ്യിച്ച കോളായി സുധൻ (50) എന്നിവരാണ് മരിച്ചത്.
വയലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണാണ് ചന്ദ്രശേഖരന് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സുധൻ മയ്യിച്ച പാലത്തറയിൽ വെള്ളക്കെട്ടിൽ വീണാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ദുരിതം പെയ്ത് പെരുമഴ; കാസർഗോഡ് വെള്ളക്കെട്ടില്‍ വീണ് രണ്ട് പേർ മരിച്ചു
10:31 AM Sep 21, 2020 | Deepika.com