സം​സ്ഥാ​ന​ത്ത് ഇ​ന്നും തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത; പ​ത്ത് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

07:17 AM Sep 21, 2020 | Deepika.com
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്നും തീ​വ്ര​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലു​മാ​ണ് കൂ​ടു​ത​ൽ മ​ഴ കി​ട്ടു​ക. പ​ത്ത് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം,എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​ണ്ട്.

അ​റ​ബി​ക്ക​ട​ലി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.