ഗ​ൾ​ഫ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യ്യാ​റെ​ന്ന് റ​ഷ്യ

06:25 AM Sep 21, 2020 | Deepika.com
മോ​സ്കോ: ഖ​ത്ത​ർ ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ത​യ്യാ​റെ​ന്ന് റ​ഷ്യ. റ​ഷ്യ​ൻ മാ​ധ്യ​മ​മാ​യ സ്പു​ട്നി​കി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ത​ർ​ക്ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ.​അ​തേ​സ​മ​യം ഇ​തു​വ​രെ ആ​രും റ​ഷ്യ​യോ​ട് അ​ത്ത​ര​മൊ​രു​കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ലാ​വ്റോ​വ് പ​റ​ഞ്ഞു.

ജി​സി​സി രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ​വ​രു​മാ​യും റ​ഷ്യ ന​ല്ല ബ​ന്ധ​മാ​ണ് പു​ല​ർ​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.