ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച മുന്‍ എഎപി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ജര്‍ണയില്‍ സിംഗിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ പോസ്റ്റ് പങ്കുവച്ചത് താനല്ലെന്നും ഇളയ മകന് പറ്റിയ അബദ്ധമാണെന്നും ജര്‍ണയില്‍ സിംഗ് സംഭവത്തില്‍ പ്രതികരിച്ചു. ആം ആദ്മി പാര്‍ട്ടി ഒരു മതേതര പാര്‍ട്ടിയാണെന്നും ഒരു മതത്തെയും അവഹേളിക്കരുതെന്നും ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും എഎപി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
2014ല്‍ രജൗരി ഗാര്‍ഡനില്‍ നിന്നാണ് ജര്‍ണയില്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകാശ് സിംഗ് ബാദലിന് എതിരായി മത്സരിക്കാനാമ് അദ്ദേഹം സീറ്റ് ഒഴിഞ്ഞുകൊടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു.
ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുൻ എംഎൽഎയെ ആംആദ്മി പാർട്ടി സസ്പെൻഡ് ചെയ്തു
11:06 AM Aug 13, 2020 | Deepika.com